ദോഹ: ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലഡ് & പ്ലേറ്റ്ലെറ്റ് ഡോണേഷൻ ക്യാമ്പിൽ ജി മാക്സ് ഹൈപ്പർമാർക്കറ്റും പങ്കാളിയായി . ജൂൺ 14 വേൾഡ് ബ്ലഡ് ഡോൺർ ഡേ വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ഇന്നലെ അൽ തുമാമ മാളിൽ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ......
ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും ഭയക്കുന്ന ഒന്നാണ് ശനിദശ. ശനിയുടെ അപഹാരമുണ്ടായാൽ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ വരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ......
ഇന്ന് മൊബൈൽ ഫോൺ സർവസാധാരണമാണ്. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുമുണ്ട്. ചിലർ ഒന്നിലേറെ മൊബൈൽ ഫോൺ ഉള്ളവരാണ്.......
പ്രമുഖ റാപ്പ് ഗായകൻ ഹിരൺ മുരളിയെന്ന വേടനെതിരായ നീക്കങ്ങളിൽ നിന്നും പിന്മാറി ബി.ജെ.പി സംസ്ഥാന നേതൃത്വം. സംഘ്പരിവാർ നേതാവായ കെ.പി.......
ആഗോള കത്തോലിക്കാ സഭയുടെ 267-ാം പരമാദ്ധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റ ചടങ്ങ് മെയ് 18 ന് ലോകം സാകൂതം കാണുകയുണ്ടായി. ചടങ്ങുകളുടെ ഭാഗമായി വലിയ ഇടയന്റെ 'പാലിയം' എന്നറിയപ്പെടുന്ന ആരാധനാവസ്ത്രവും സ്ഥാനമോതിരവും (ഫിഷർമാൻസ് റിംഗ്) അദ്ദേഹത്തിന് കൈമാറി. ......
കാക്കനാട് :ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഏവരുടെയും കാവലാളുകൾ ആകണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.തൃക്കാക്കര ഭാരത മാതാ കോളേജിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ""ലഹരിക്കെതിരെ ഞാനും " എന്ന സിഗ്നേച്ചർ പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരോ സർക്കാർ സംവിധാനങ്ങളോ മാത്രം വിചാരിച്ചാൽ ലഹരിയുടെ വ്യാപനത്തെ ചെറുത്തു തോൽപിക്കാനാവില്ല. ലഹരിക്കെതിരെ വിദ്യാർത്ഥികൾ മാത്രമല്ല ,ഓരോ വ്യക്തിയും പ്രതിരോധ കോട്ട തീർക്കണം. ......
ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന വേദി അംഗങ്ങക്കൊരു കൈത്താങ്ങായി തൃശൂർ ജില്ലാ സൗഹൃദവേദി-ഖത്തർ വിഭാവനം ചെയ്തിട്ടുള്ള TJSV ഭവന പദ്ധതിയിലെ നാലാമത്തെ വീട് ശ്രീ കല്ലായിൽ പ്രബിനു വേണ്ടി നിർമ്മിച്ചതിന്റെ താക്കോൽദാനകർമ്മം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എസ്.പ്രിൻസ് നിർവ്വഹിച്ചു. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങൾക്കായുള്ള ഇത്തരം കൈത്താങ്ങുകൾ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഊന്നിയുള്ള മാതൃകാപരമായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോഞ്ചേരി അമ്മാംകുഴി കൈതയിൽ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ CK മേനോൻ അവർകളുടെ സ്മരണാർത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്. 09/06/2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയതായി നിർമിച്ച വീടിനു മുൻവശത്തായി നടന്ന പ്രസ്തുത ചടങ്ങിൽ വേദി വൈസ് പ്രസിഡണ്ട് ശ്രീ ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. ......
കൊച്ചി: ഹൃദ്രോഗചികില്‍സയില്‍ പുതിയ കാല്‍വെയ്പ്പുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. പ്രധാനനാഡികളിലൂടെ ആന്‍ജിയോഗ്രാം ആവശ്യമായി വരുന്ന ഹൃദ്രോഗികള്‍ക്കായി ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത ' റേഡിയല്‍ ലോഞ്ച് ' (ജൂണ്‍ 13,വെള്ളി) രാവിലെ 11 ന് സൗത്ത് ബ്ലോക്കില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ......
തിരുവനന്തപുരം : അമ്മ പകുത്ത് നല്കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്കൂളിലേക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തന രഹിതമായ നിലയിലായിരുന്നു 14 വയസ്സുകാരി അനഘേന്ദുവിനെ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെത്തിക്കുന്നത്. ......
ഇന്ത്യയിലെ ഉൾനാടൻ മത്സ്യസമ്പത്തിനും ആഗോള സുസ്ഥിരത സർട്ടിഫിക്കേഷന് വഴിയൊരുങ്ങുന്നു. ഒഡീഷയിലെ ചിലിക തടാകത്തിലെ ഞണ്ട്, ചെമ്മീൻ ഇനങ്ങൾക്കാണ് ഇപ്പോൾ രാജ്യാന്താര അംഗീകാരമുള്ള മറൈൻ സ്റ്റിവാർഡ്ഷിപ് കൗൺസിലിന്റെ സർട്ടിഫിക്കേഷനായുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. ......